Sorry, you need to enable JavaScript to visit this website.

റഷ്യയെ ലോകകപ്പില്‍ നിന്ന് പുറത്താക്കുന്ന കാര്യം ഫിഫയുടെ പരിഗണനയില്‍

സൂറിച്- റഷ്യയുടെ ദേശീയ ഫുട്‌ബോള്‍ ടീമിനെ ലോക കപ്പില്‍ നിന്ന് പുറത്താക്കുന്ന കാര്യം ഫിഫ സജീവമായി ചര്‍ച്ച ചെയ്തു വരുന്നതായി റിപോര്‍ട്ട്. യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ അയവുണ്ടായില്ലെങ്കില്‍ റഷ്യയെ ലോകകപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് ഫിഫ ആലോചിക്കുന്നതെന്നും എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. യോഗ്യതാ മത്സരത്തില്‍ മാര്‍ച്ച് 24ന് പോളണ്ടിനെ നേരിടാനിരിക്കുകയാണ് റഷ്യ. മാര്‍ച്ച് 29ന് ചെക്ക് റിപബ്ലിക്കോ സ്വീഡനോ ആയിരിക്കും റഷ്യയുടെ എതിരാളി. ഈ മാച്ചുകളില്‍ റഷ്യയ്ക്ക് ദേശീയ പതാകയും ദേശീയ ഗാനവും ഉപയോഗിക്കാനാവില്ലെന്ന് ഫിഫ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫുട്‌ബോള്‍ യൂനിയന്‍ ഓഫ് റഷ്യ എന്ന പേരില്‍ മാത്രമെ റഷ്യന്‍ ടീമിനെ കളിക്കാന്‍ അനുവദിക്കൂവെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് 24ന് റഷ്യയുമായി കളിക്കാന്‍ തങ്ങളില്ലെന്ന് പോളണ്ട് ദേശീയ ടീമും അറിയിച്ചിട്ടുണ്ട്. സ്വീഡനും ചെക്കും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
 

Latest News