കുവൈത്ത് സിറ്റി- ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 2742 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള പതാക. ഏറ്റവും വലിയ ദേശീയ പതാക ഉയര്‍ത്തി കുവൈത്ത് പുതിയ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചു.
അറബ് ലോകത്തെ ഏറ്റവും വലിയ പര്‍വതമായ ഒമാനിലെ ജബല്‍ അല്‍ ഷംസിലാണ് സ്ഥാപിച്ചത്. 2038 മീറ്റര്‍ ഉയരമുള്ള പര്‍വതത്തില്‍ പതാക സ്ഥാപിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി കെഫ്ലാഗ് മേധാവി ഫുആദ് ഖബസാദ് പറഞ്ഞു.
ഈ വലിയ നേട്ടം കുവൈത്ത് നേതൃത്വത്തിനും സര്‍ക്കാരിനും ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നതായും പറഞ്ഞു. പതാക സ്ഥാപിക്കാന്‍ സൗകര്യമൊരുക്കിയ ഒമാന്‍ അധികൃതര്‍ക്ക് നന്ദി രേഖപ്പെടുത്തി.