പ്രവാസികളുടെ മൃതദേഹം തൂക്കിനോക്കാതെ ഇനി നാട്ടിലെത്തിക്കും 

അബുദാബി- യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് എയർ ഇന്ത്യ ഏകീകരിച്ചു. ഇതോടെ മൃതദേഹം തൂക്കി നോക്കുന്ന രീതി എയർ ഇന്ത്യ അവസാനിപ്പിക്കുകയാണ്. ദീർഘകാലമായി പ്രവാസികൾ ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇത്. വിവിധ സംഘടനകൾ കേന്ദ്ര സർക്കാരിന് ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. മൃതദേഹങ്ങളുടെ ഭാരം നോക്കേണ്ടതില്ലെന്ന് എയർ ഇന്ത്യയുടെ കാർഗോ വിഭാഗമാണ് തീരുമാനിച്ചത്. എയർ ഇന്ത്യയിലും എയർ ഇന്ത്യ എക്‌സ്പ്രസിലും പുതിയ തീരുമാനപ്രകാരം മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കും. 
ദുബായിൽനിന്നു മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കാൻ 2000 ദിർഹത്തിൽ താഴെ ആയിരിക്കും നിരക്ക്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും ഇനി ഒരേ നിരക്ക് ആയിരിക്കും. നിലവിൽ കൊച്ചിയിലും കോഴിക്കോട്ടും മൃതദേഹം എത്തിക്കാൻ വെവ്വേറെ നിരക്കാണ് ഈടാക്കിയിരുന്നത്.
 

Latest News