അമേരിക്കയിലെ ആഗോള സുസ്ഥിര നേതൃപരിശീലനത്തിൽ ഇടം പിടിച്ച് മലപ്പുറത്തുകാരി

നേതൃഗുണവും  സ്വാധീന ശക്തിയുമുള്ള യുവതീയുവാക്കൾക്കുള്ള ആഗോള സുസ്ഥിര നേതൃപരിശീലനത്തിൽ ഇടം പിടിച്ച് മലപ്പുറത്തുകാരി അഭിമാനമാവുന്നു. വടക്കാങ്ങര വടക്കെകുളമ്പ വേങ്ങശ്ശേരി സഫാന ഷംനക്കാണ് ലോകത്തിലെ ഏറ്റവും വലിയ സുസ്ഥിര നേതൃപരിശീലനമായ യു.പി.ജി സസ്‌റ്റൈനബിലിറ്റി ലീഡർഷിപ്പ്  പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.      
159 രാജ്യങ്ങളിൽ നിന്നുള്ള 6553 അപേക്ഷകരാണ് പങ്കെടുത്തത്. 130 ഓളം പാനലിസ്റ്റുകൾ റിവ്യൂ ചെയ്തതിനു ശേഷമാണ് ലോക രാജ്യങ്ങളിൽ നിന്നും 500 പേരെ തെരഞ്ഞെടുത്തത്. രാഷ്ട്രങ്ങളിലെ അപേക്ഷകരിൽ നിന്നും  പ്രാഥമികഘട്ട പരിശീലനത്തിലാണ് ഇടം പിടിച്ചത്. പരിസ്ഥിതി സുസ്ഥിരത 'സാമൂഹിക സ്ഥിരത' എന്നിവ നടപ്പിലാക്കുക എന്ന ആശയത്തോടെ  ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ യുനൈറ്റഡ് പീപ്പിൾ ഗ്ലോബൽ - ഓരോ വർഷവും ലോകത്തെ നേതൃത്വ ഗുണമുള്ള സ്വാധീന ശക്തിയുള്ള യുവതീയുവാക്കൾക്ക് വേണ്ടി വർഷം തോറും യുനൈറ്റഡ് സസ്റ്റയനിബിലിറ്റി ലീഡർഷിപ്പ് പ്രോഗ്രാം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 9 ആഴ്ചത്തെ സുസ്ഥിര വികസനം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ക്ലാസുകൾ നൽകുന്നു.  തങ്ങളുടെ രാജ്യങ്ങളിൽ പരിശീലന പരിപാടികൾക്കുള്ള പിന്തുണയും നൽകും. 500 പേരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 60 പേർക്ക് അമേരിക്കയിലെ ഹറി കൈൻ ദീപിൽ വെച്ച് ഒരാഴ്ചത്തെ സൗജന്യ പരിശീലനം നൽകുകയും ചെയ്യുന്ന പദ്ധതിയാണ്. 18 മുതൽ 35 വയസ്സ് വരെയുള്ള വർക്ക് പങ്കെടുക്കാൻ കഴിയുന്ന പദ്ധതിയിൽ ഇടം പിടിക്കാനായത് മലപ്പുറത്തിനും കേരളത്തിനും  അഭിമാനമാണ്. വ്യക്തിത്വവും മോട്ടിവേഷനും അളക്കുന്ന 15 ഓളം ചോദ്യങ്ങൾ ആണ് അപേക്ഷയിലുണ്ടായിരുന്നത്.
തങ്ങളുടെ സമൂഹത്തിൽ നടപ്പിലാക്കാൻ പോകുന്ന സുസ്ഥിര പ്രോജക്ടിനെ കുറിച്ചുള്ള ആശയവും അതിനോടൊപ്പം സമർപ്പിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമാണ് പരിഗണിക്കുക. 17 ഓളം വരുന്ന സുസ്ഥിര വികസന ആശയങ്ങളിൽ ലിംഗ സമത്വം, പൊതു സമൂഹത്തിൽ നടപ്പിലാക്കേണ്ടുന്ന അവബോധം, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി നടപ്പിലാക്കാൻ ഉദ്ധേശിക്കുന്ന പ്രോജക്ടുകൾ എന്നിവയാണ് അപേക്ഷയിൽ സഫാന സമർപ്പിച്ചത്. മങ്കട മണ്ഡലം റീഡേഴ്‌സ് ഫോറം ചെയർപേഴ്‌സണായ സഫാന ഫോറവുമായി നടപ്പിലാക്കാൻ പോകുന്ന പ്രോജക്ട് 'വായിക്കാനൊരിടം' ആണ് സമർപ്പിച്ച പദ്ധതികളിലൊന്ന്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും കരസ്ഥമാക്കിയ സഫാന എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ ട്രഷററാണ്. 
മിനി ട്രെയിനിംഗ് സെഷനുകളിലൂടെ  സുസ്ഥിര വികസനം എന്ന ആശയം സമൂഹത്തിന് ഗുണകരമായ രീതിയിൽ നൽകാനാണ് ആഗ്രഹം. മാർച്ച് 14 ന് ആരംഭിക്കുന്ന ട്രെയിനിംഗ്  മെയ് 13 ന് ആയിരിക്കും. മോട്ടിവേഷൻ സ്പീക്കറായി പ്രവർത്തിച്ചു വരുന്നു. വടക്കാങ്ങര വേങ്ങശ്ശേരി അലി - ഹസീന ദമ്പതികളുടെ മകളാണ്  സഫാന. കൊളത്തൂർ     നാഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ  അധ്യാപകനും മുൻ സുപ്രഭാതം പെരിന്തൽമണ്ണ റിപ്പോർട്ടറുമായ മങ്കടയിലെ സാമൂഹ്യ പ്രവർത്തകൻ കേരളാതോടി റിയാസ് ആണ് ഭർത്താവ്. മകൻ  അബ്‌സി നഹ്യാൻ,


ജവീീേ : സഫാന ഷംനയും ഭർത്താവ് കേരളാതോടി റിയാസും 

Latest News