നിമിഷയ്ക്ക് പകരം സാനിയ മല്‍ഹോത്ര,  ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഹിന്ദിയിലേക്ക് 

മുംബൈ- മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. മലയാളത്തില്‍ നിമിഷ അവതരിപ്പിച്ച പ്രധാനകഥാപാത്രത്തെ സാനിയ മല്‍ഹോത്രയാണ് ബോളിവുഡില്‍ അവതരിപ്പിക്കുക.ആരതി കാദവ് ആണ് ചിത്രം സംവിധാനം ചെയ്യുക. ജിയോ ബേബിയാണ് മലയാളത്തില്‍  സംവിധാനം ചെയ്തത്.  ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഭാഗമാകുന്നതില്‍ അതിയായ ആവേശത്തിലും സന്തോഷത്തിലുമാണ്, കാത്തിരിക്കാനാവില്ല എന്നാണ് സാനിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. താന്‍ കണ്ടതില്‍ ഏറ്റവും വ്യക്തതയുള്ള സ്‌ക്രിപ്റ്റാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റേതെന്ന് സംവിധായിക ആരതി പറഞ്ഞു.
 

Latest News