ഇന്ത്യക്കാര്‍ക്ക് ഷാര്‍ജയിലേക്കും റാപിഡ് പി.സി.ആര്‍ വേണ്ട

ഷാര്‍ജ-ദുബായിക്ക് പിന്നാലെ ഷാര്‍ജയിലേക്കും റാപ്പിഡ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിബന്ധന റദ്ദാക്കി. ബജറ്റ് കാരിയറായ എയര്‍ അറേബ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്ത്യ, പാകിസ്ഥാന്‍, കെനിയ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള റാപ്പിഡ് ടെസ്റ്റിംഗ് നിബന്ധന ഒഴിവാക്കിയതായി എയര്‍ അറേബ്യ അതിന്റെ പുതുക്കിയ യാത്രാ നിയന്ത്രണങ്ങളുടെ പട്ടികയില്‍ അറിയിച്ചു.

യു.എ.ഇ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള എയര്‍ അറേബ്യ യാത്രക്കാര്‍, ഫ്‌ളൈറ്റ് എത്തിച്ചേരുന്ന സമയം മുതല്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് -19 പി.സി.ആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് എയര്‍ലൈന്‍ അറിയിച്ചു.
യാത്രക്കാര്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമ്പോള്‍ വീണ്ടും പരിശോധനക്ക് വിധേയരാകേണ്ടതുണ്ട്.
എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ യാത്രക്കാര്‍ മറ്റൊരു പി.സി.ആര്‍ ടെസ്റ്റിലൂടെ കടന്നുപോകും. യാത്രക്കാര്‍ പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തേണ്ടതില്ല- എയര്‍ലൈനിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതുക്കിയ നിയന്ത്രണങ്ങള്‍ വ്യക്തമാക്കി. യുഎഇ പൗരന്മാരെയും 12 വയസ്സിന് താഴെയുള്ള കുട്ടികളെയും പരിശോധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എല്ലാ റസിഡന്‍സ് വിസ ഉടമകള്‍ക്കും പുറപ്പെടുന്നതിന് മുമ്പായി സാധുതയുള്ള ICA/ GDRFA അംഗീകാരം ഉണ്ടായിരിക്കണം.

 

Latest News