ആറാട്ട് പ്രേക്ഷകര്‍ പ്രതീക്ഷിച്ച ലാലേട്ടന്‍ ചിത്രമായി 

വടകര-മരക്കാര്‍ ചിത്രത്തിന്റെ ക്ഷീണം തീര്‍ത്ത് മോഹന്‍ലാല്‍. വിവിധ നഗരങ്ങളിലെ ധാരാളം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ആറാട്ട് ഓഡിയന്‍സിന് ഹരം പകര്‍ന്നുവെന്നാണ് പ്രതികരണം. ഏതായാലും ബെട്ടിയിട്ട ബായത്തണ്ട് പോലെയായില്ല. ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല ആറാട്ട് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. കാണാന്‍ കാത്തിരുന്ന ലാലേട്ടനെ ആണ് ആറാട്ടില്‍ കണ്ടതെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍  പ്രതികരിച്ചത്. ഉദയകൃഷ്ണ കഥ എഴുതി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന കഥാപാത്രം ആയി എത്തിയ ഒരു എന്റര്‍ടെയിനറാണ് ആറാട്ട് എന്ന് പ്രേക്ഷകര്‍ പ്രതികരിച്ചു. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആര്‍ ഡി ഇല്ലുമിനേഷന്‍സ്, ഹിപ്പോ െ്രെപം മോഷന്‍ പിക്ചര്‍സ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴില്‍ ആര്‍ഡി ഇല്ലുമിനേഷന്‍സ്, ശക്തി (എംപിഎം ഗ്രൂപ്പ്) ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുല്‍ രാജുമാണ് നിര്‍വഹിച്ചിരിക്കുന്നത്.  കെജിഎഫില്‍ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലന്‍. എആര്‍ റഹ്മാന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്. വിജയ് ഉലഗനാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.
 

Latest News