രേവതിയുടെ 'സലാം വെങ്കി' ചിത്രീകരണം ആരംഭിച്ചു

നടിയും സംവിധായികയുമായ രേവതിയുടെ വരാനിരിക്കുന്ന ചിത്രം 'സലാം വെങ്കി'യുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ച് നടി കജോള്‍ . ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് കജോള്‍ പോസ്റ്റ് പങ്കുവെച്ചു.
കജോളിന്റെ പ്രഖ്യാപനം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ തരംഗം സൃഷ്ടിച്ചു. വരാനിരിക്കുന്ന സംരംഭത്തിന് നടിയുടെ ആരാധകര്‍ കജോളിനും ടീമിനും ഊഷ്മളമായ ആശംസകള്‍ അയച്ചു.

ഏറ്റവും വിഷമകരമായ സാഹചര്യങ്ങളോട് പോരാടുന്ന അമ്മയുടെ കഥയാണ് 'സലാം വെങ്കി' പറയുന്നത്. ഈ കഥ യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്.
'ദി ലാസ്റ്റ് ഹുറ' എന്നാണ് ചിത്രത്തിന് നേരത്തെ പേരിട്ടിരുന്നത്.
ബിലൈവ് പ്രൊഡക്ഷന്‍സിന്റെയും ടേക്ക് 23 സ്റ്റുഡിയോസിന്റെയും ബാനറില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗര്‍വാള്‍, വര്‍ഷ കുക്രേജ എന്നിവര്‍ ചേര്‍ന്നാണ് 'സലാം വെങ്കി' നിര്‍മ്മിക്കുന്നത്.

 

Latest News