Sorry, you need to enable JavaScript to visit this website.

'മഹാവീര്യര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു 

കൊച്ചി- പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ കഥക്ക് ചലച്ചിത്രരൂപം നല്‍കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'മഹാവീര്യര്‍' എന്ന ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ പി.എസ് ഷംനാസ്സും ചേര്‍ന്നാണ് 'മഹാവീര്യര്‍' നിര്‍മ്മിക്കുന്നത്.നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന  'മഹാവീര്യര്‍'എന്ന ചിത്രത്തില്‍ ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്നു.വലിയ ക്യാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം പുതിയ കാഴ്ചകള്‍ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും 
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നത്.
എറണാകുളത്ത്‌നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍, നടന്‍ ആസിഫ് അലി, നായിക ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണയാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും 'മഹാവീര്യര്‍' എന്ന ചിത്രത്തില്‍ ഒന്നിക്കുന്നത്. രാജസ്ഥാനിലും കേരളത്തിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ മഹാവീര്യറിന്റെ തിരക്കഥ  എബ്രിഡ് ഷൈന്‍ തന്നെയാണ് ഒരുക്കിട്ടുള്ളത്. ലാല്‍, ലാലു അലക്‌സ്,സിദ്ധിഖ് വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍  കൃഷ്ണ പ്രസാദ്, , സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, മല്ലികാ സുകുമാരന്‍, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങി മറ്റു പ്രമുഖ താരങ്ങള്‍ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതംഇഷാന്‍ ചാബ്ര, എഡിറ്റര്‍മനോജ്, സൗണ്ട് ഡിസൈന്‍,ഫൈനല്‍ മിക്‌സിംഗ്‌വിഷ്ണു ശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിയ്ക്കുന്നു. ആര്‍ട്ട് ഡയറക്ടര്‍അനീഷ് നാടോടി,മേക്കപ്പ് ലിബിന്‍,കോസ്റ്റും ചന്ദ്രകാന്ത് സോനാവെന്‍, മെല്‍വി. ജെ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ശ്യാം ലാല്‍.കോവിഡ് മഹാമാരിയ്ക്കിടെ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ്  വലിയ ബജറ്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍എല്‍ ബി ശ്യാം ലാല്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍.എബ്രിഡ് ഷൈന്റെ അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യര്‍.പത്തു വര്‍ഷങ്ങള്‍ക്കു ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് 'മഹാവീര്യര്‍'. വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.

Latest News