മനുഷ്യമുഖ രൂപം പൂണ്ട പാറകൾ

ജിയോഫോർമോളജി എന്ന് വിളിക്കപ്പെടുന്ന ഭൂമിശാസ്ത്രപരമായ രൂപഘടന ശദാ പർവതത്തെ അതുല്യമാക്കുന്നു. യുഗാന്തരങ്ങളിൽ ഭൗതിക രാസഘടകങ്ങളുടെ ഫലമായി രൂപംകൊണ്ട അത്ഭുതകരമായ രൂപങ്ങളുടെ സമൃദ്ധിയാണ് ഇവിടെയുള്ളത്.

ദക്ഷിണ സൗദിയിലെ അൽബാഹ പ്രവിശ്യയിൽ പെട്ട ശദാ പർവതത്തിൽ മനുഷ്യ മുഖങ്ങളുടെ രൂപങ്ങളിലുള്ള പാറകൾ സന്ദർശകർക്ക് വിസ്മയമാവുകയാണ്. ശദാ പർവതം ഒരു ജിയോളജിക്കൽ മ്യൂസിയമാണ്. മറ്റു അറിയപ്പെടുന്നതും പ്രശസ്തവുമായ ഏതെങ്കിലും പർവതങ്ങളിൽ ഇത്തരം കാഴ്ചകൾ അത്യപൂർവമാണ്. ശദാ പർവതത്തിലെ വ്യതിരിക്തമായ കൽരൂപങ്ങൾ വിനോദ സഞ്ചാരികളുടെ മനംകവരുന്നു. 
ശദാ പർവതം മറ്റെല്ലാ പർവതങ്ങളെയും പോലെ വെറുമൊരു പർവതമല്ലെന്ന് ചരിത്ര ഗവേഷകനും മാധ്യമപ്രവർത്തകനുമായ നാസിർ അൽശദവി പറയുന്നു. ഭൂമിശാസ്ത്രപരമായ രൂപഘടനയാൽ ശദാ പർവതം സവിശേഷവും വേറിട്ടുനിൽക്കുന്നതുമാണ്. സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമായി ശദാ പർവതം മാറിയിട്ടുണ്ട്. ആന്തരിക സമാധാനത്തിന്റെയും ധ്യാനാനുഭവത്തിന്റെയും ആശയത്തിലേക്ക് കൊണ്ടുപോകുന്നതിനാൽ പോസിറ്റീവ് എനർജി നൽകുന്ന ശരിയായ സ്ഥലം കൂടിയാണ് ശദാ പർവതം. 


ജിയോഫോർമോളജി എന്ന് വിളിക്കപ്പെടുന്ന ഭൂമിശാസ്ത്രപരമായ രൂപഘടന ശദാ പർവതത്തെ അതുല്യമാക്കുന്നു. യുഗാന്തരങ്ങളിൽ ഭൗതിക രാസഘടകങ്ങളുടെ ഫലമായി രൂപംകൊണ്ട അത്ഭുതകരമായ രൂപങ്ങളുടെ സമൃദ്ധിയാണ് ഇവിടെയുള്ളത്. മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റും രൂപങ്ങളിലുള്ള പാറകൾ ഇവിടെയുണ്ട്. ദശലക്ഷക്കണക്കിന് വർഷങ്ങളിലൂടെ രൂപംകൊണ്ട ഈ പാറകളുടെ കൂട്ടത്തിൽ ചിറകുള്ള പരുന്ത് പാറ, മത്സ്യ പാറ, ശദാ റംസീസ് ശിരസ്സ് എന്നിവ വിചിന്തനം ചെയ്യാനും ആസ്വദിക്കാനും വിനോദ സഞ്ചാരികളെയും സന്ദർശകരെയും പിടിച്ചുനിർത്തുന്നതായും നാസിർ അൽശദവി പറയുന്നു.

Latest News