Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

ലോകകപ്പ് ക്രിക്കറ്റില്‍ (അണ്ടര്‍-19) ഇന്ത്യക്ക് കിരീടം, നാലു വിക്കറ്റ് ജയം

ആന്റ്വിഗ- പത്തൊൻപത് വയസിന് താഴെയുള്ളവരുടെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വമ്പൻ ജയം. പതിനാല് പന്ത് ശേഷിക്ക് നാലു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് നേടിയ 189 റൺസ് ഇന്ത്യ 47.4 ഓവറിൽ മറികടന്നു. ആറു വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ശൈഖ് റഷീദ് (50) നിഷാന്ത് സിന്ധു(50)രാജ് ഭവ(35) ഹർണൂർ സിംഗ്(21)എന്നിവരായിരുന്നു ഇന്ത്യൻ വിജയത്തിന് അസ്ഥിവാരമിട്ടത്. അഞ്ചു പന്തിൽനിന്ന് 13 റൺസ് അടിച്ചെടുത്ത് ദിനേശ് ബാന ഇന്ത്യയുടെ വിജയം ആധികാരികമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിരയിൽ ജെയിംസ് റേ 95 റൺസ് എടുത്തു. ജെയിംസ് സെയിൽസ് 34 ഉം ജോർജ് തോമസ് 27 ഉം റൺസെടുത്തിരുന്നു. ഏഴിന് 91 എന്ന നിലയിൽനിന്നാ 189 എന്ന മാന്യമായ സ്‌കോറിലേക്ക്  ഇംഗ്ലണ്ട് എത്തിയത്.
 

Latest News