റിയാദ് - റീ-എൻട്രി വിസ റദ്ദാക്കിയാൽ ഫീസ് തിരികെ ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഉപയോഗപ്പെടുത്താത്ത റീ-എൻട്രി വിസ കാലാവധിക്കുള്ളിൽ റദ്ദാക്കിയില്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടിവരും. തൊഴിലുടമയുടെ അബ്ശിർ അക്കൗണ്ട് വഴി റീ-എൻട്രി റദ്ദാക്കാവുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
റീ-എൻട്രി വിസയിൽ വിദേശങ്ങളിൽ കഴിയുന്നവരുടെ വിസ ഫൈനൽ എക്‌സിറ്റ് ആക്കി മാറ്റാൻ ഒരിക്കലും സാധിക്കില്ല. വിസ കാലാവധി അവസാനിച്ച ശേഷം അവരുടെ പേരുകൾ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യുക മാത്രമാണ് ഏക പോംവഴി. ഗുണഭോക്താവ് രാജ്യം വിടാതെ ഫൈനൽ എക്‌സിറ്റ് വിസയുടെ കാലാവധി അവസാനിച്ചാൽ 1000 റിയാൽ പിഴ അടയ്ക്കൽ നിർബന്ധമാണ്.
ഇത്തരം സാഹചര്യങ്ങളിൽ ഫൈനൽ എക്‌സിറ്റ് റദ്ദാക്കുകയാണ് വേണ്ടത്. ഇതിന് 1000 റിയാൽ ഫീസ് നൽകണം.
ഫൈനൽ എക്‌സിറ്റ് റദ്ദാക്കാൻ ഇഖാമയിൽ കാലാവധി ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.






