Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മേഘാലയയിൽ കോൺഗ്രസിന് തിരിച്ചടി; എൻ.പി.പി-ബി.ജെ.പി സർക്കാർ ചൊവ്വാഴ്ച്ച അധികാരമേൽക്കും

ഷില്ലോങ് - മേഘാലയയിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോൺഗ്രസിനെ പിന്തള്ളി നാഷണൽ പീപ്പ്ൾസ് പാർട്ടി (എൻ.പി.പി)ബി.ജെ.പി സഖ്യം സർക്കാർ രൂപീകരിക്കും. 34 എം.എൽ.എമാരുടെ പിന്തുണ ഉണ്ടെന്ന് അറിയിച്ച് സർക്കാർ രൂപീകരണത്തിന് അവകാശവാദവുമായി എൻ.പി.പി നേതാവ് കോൺറാഡ് സാങ്മ ഗവർണർ ഗംഗ പ്രസാദിനെ കണ്ടു. ഗവർണർ ആവശ്യം അംഗീകരിച്ചു. സാങ്മയുടെ നേതൃത്വത്തിലുളള സഖ്യസർക്കാർ ചൊവ്വാഴച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബുധനാഴ്ചയാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. അതിനിടെ നിലവിലെ കോൺഗ്രസ് മുഖ്യമന്ത്രി കോൺഗ്രസ് നേതാവ് മുകൾ സാംഗ്മ ഗവർണർക്ക് രാജി സമർപ്പിച്ചു. കോൺറാഡ് സാങ്മ പുതിയ മുഖ്യമന്ത്രിയാകുമെന്ന് ബിജെപിയുടെ വടക്കു കിഴക്കൻ മേഖലാ ചുമതല വഹിക്കുന്ന ഹിമന്ത ബിസ്വ ശർമയും നേരത്തെ വ്യക്തമാക്കിയിരുന്നു. 

റീജനൽ ഡെമോക്രാറ്റിക് അലയൻസ് (ആർ ഡി എ) എന്നു പേരിട്ടിരിക്കുന്ന സഖ്യം രൂപീകരിച്ചാണ് എൻ പി പി നേതൃത്തിലുള്ള സർക്കാർ രൂപീകരണം. ബിജെപിയെ കൂടാതെ യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി), ഹിൽ സ്‌റ്റേറ്റ് പീപ്പ്ൾസ് ഡെമോക്രാറ്റിക് പാർട്ടി, പിഡിഎഫ് എന്നിവരാണ് സഖ്യകക്ഷികൾ. യുഡിപി അധ്യക്ഷൻ ദൊൻകുപർ റോയ് ആണ് ആർ ഡി എ ചെയർമാൻ. എൻപിപി 19, യുഡിപി 6, പിഡിഎഫ്4,  ബി.ജെ.പി 2, എച്ച്.എസ്.പിഡിപി2 എന്നീ പാർട്ടികളെ കൂടാതെ ഒരു സ്വതന്ത്രനും സഖ്യത്തെ പിന്തുണയ്ക്കുന്നു. 

നേരത്തെ കോൺഗ്രസ് നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ചിരുന്നെങ്കിലും തള്ളപ്പെട്ടു. ഫലം പുറത്തു വന്നയുടൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ സർക്കാർ രൂപീകരണ ചർച്ചകൾക്കായി മേഘാലയയിൽ എത്തിയിരുന്നു. യുഡിപി അടക്കമുള്ള കക്ഷികളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എങ്കിലും ഫലമുണ്ടായില്ല. കോൺഗ്രസ് തനിക്ക് രണ്ടു വർഷത്തേക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്്തിരുന്നുവെന്ന് യുഡിപി നേതാവ് റോയ് പറഞ്ഞു.
 

Latest News