നിറങ്ങളെ ഇഷ്ടപ്പെടാത്തവരും ആസ്വദിക്കാത്തവരും അപൂർവമായിരിക്കും. നിറങ്ങളെ സ്നേഹിച്ച് ചായക്കൂട്ടുകളുടെ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നോട്ട് കുതിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശി യാരി നാസിർ.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന യാരി സഞ്ചരിക്കുന്ന സ്ഥലങ്ങളിൽനിന്ന് മനസ്സിൽ പതിയുന്ന മുളങ്കാടുകളും കുറ്റി ച്ചെടികളും സൂര്യാസ്തമയങ്ങളും നിലാവുള്ള രാത്രിയും എല്ലാം ക്യാൻവാസിലേക്ക് പകർത്തും, ഒരു പോരായ്മയും ഇല്ലാതെ. ആർത്തിരമ്പുന്ന കടലുകളും ശാന്തമായ കടൽകരയും വെള്ളച്ചാട്ടവും തന്റെ മാന്ത്രിക വിരലുകളാൽ ക്യാൻവാസിൽ വിസ്മയം തീർത്തു ഈ കലാകാരി.

യാരി ഇത് വരെ ചിത്രരചന അ'്യസിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ പഠിച്ചു. ആ കാലയളവിൽ സ്കൂളിൽ നടന്ന ഒരു പെയിന്റിംഗ് മൽസരത്തിൽ പോലും പങ്കെടുത്തിട്ടുമില്ല.
ഈ കലാകാരിയുടെ വീട്ടിൽ ചെന്ന് കയറുന്നവർക്ക് അങ്ങിങ്ങായി ചുമരുകളിൽ തൂക്കിയിട്ട പെയിന്റിംഗ് കാണാം. ഇത് ആരുടെ പെയിന്റിംഗാണ് എന്ന് ചോദിക്കുന്നവരോട് മോൾ വരച്ചതാ എന്ന് ഒട്ടും പൊങ്ങച്ചമില്ലാതെ ഉമ്മ പറയും. ഉയർന്ന ക്ലാസിൽ പഠിക്കുമ്പോൾ നടന്ന ഒരു പെയിന്റിംഗ് മത്സരത്തിൽ വെറുതെ ഒരു പരീക്ഷണം നടത്തി. അതിൽ സമ്മാനം കിട്ടിയപ്പോഴാണ് ഈ പെൺകുട്ടി തന്നിലെ കലാകാരിയെ തിരിച്ചറിയുന്നത്.
കല്യാണം കഴിഞ്ഞ് 'ർത്താവിന്റെ ജോലി നാട്ടിൽ ആയതിനാൽ ജീവിതം നാട്ടിലേക്ക് പറിച്ചു നട്ടു. ജിദ്ദ ജീവിതം മിസ് ചെയ്തപ്പോൾ നേരം പോക്കിനായി തന്റെ സങ്കൽപ ലോകത്തിന് നിറം ചാർത്തി. 'ർത്താവിന്റേയും വീട്ടുകാരുടെയും പിന്തുണ കൂടി ആയപ്പോൾ കാര്യം എളുപ്പമായി. വരച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അപ്രതീക്ഷിതമായി ധാരാളം അംഗീകാരം ല'ിച്ചു. കൂട്ടത്തിൽ ചിലർ വിലയ്ക്ക് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. ഇത് ഈ കലാകാരിക്ക് കിട്ടിയ വലിയ പ്രചോദനമായി. ഒരു വർഷം കൊണ്ട് ഉയർച്ചയുടെ പടവുകൾ ഓരോന്നായി കയറുകയായിരുന്നു.കുറെ ചിത്രങ്ങൾ വിറ്റഴിഞ്ഞു. ദുബായ്, ബഹ്റൈൻ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് ഓർഡറുകൾ കിട്ടിയിരുന്നു. വയനാട്ടിലെ ഒരു റിസോർട്ടിനു വേണ്ടി ഡിസൈൻ ചെയ്തിട്ടുണ്ട്. മിക്ക വരകളും സാങ്കൽപ്പികമാണ്. ഇപ്പോൾ കൂടുതൽ ഓർഡർ കിട്ടുന്നത് വീട് ഡിസൈനിംഗിനാണ്. ഓരോ റൂമിന്റെയും ഫോട്ടോ നൽകി അതനുസരിച്ച് ഡിസൈൻ ചെയ്യാൻ പറയും. ആദ്യം ഓർഡറുകൾ സ്വീകരിക്കാൻ 'യമായിരുന്നു. ഇപ്പോൾ ഏതു പെയിന്റിംഗ് ആവശ്യപ്പെട്ടാലും ചെയ്തു കൊടുക്കാൻ ആത്മവിശ്വാസമുണ്ടെന്ന് യാരി പറയുന്നു. ചിത്രകാരി മാത്രമല്ല, നല്ലൊരു എഴുത്തുകാരി കൂടിയാണ്. കഥ, കവിത രചനകൾക്ക് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പെയിന്റിംഗിൽ മുന്നേറാനും ആർട്ടിസ്റ്റ് ആയി അറിയപ്പെടാനുമാണ് ഒരു വർഷം കൊണ്ട് തന്നെ പ്രതി' തെളിയിച്ച യാരിയുടെ ആഗ്രഹം.

കഴിഞ്ഞ ഡിസംബറിൽ കോയമ്പത്തൂരിൽ യാരിയുടെ ചിത്ര പ്രദർശനമുണ്ടായിരുന്നു. ജനുവരിയിൽ നടന്ന കാലിക്കറ്റ് ഫഌ എന്ന പ്രോഗ്രാമിലും പെയിന്റിംഗ് പ്രദർശനം നടത്തി. ഗ്യാലറികളിൽ പ്രവേശിക്കുകയാണ് അടുത്ത ലക്ഷ്യം.
ഓയിൽ ആന്റ് ആക്രിലിക് ആർട്ടിസ്റ്റ് ആയ യാരി വിരലുകൾ കൊണ്ടും നിറങ്ങളുടെ മാസ്മരികത തീർക്കുന്നു. ഗ്ലോബൽ എൻവയൺമെന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന നാസിർ ഫറോക്കിന്റെയും ഫസീലയുടെയും മൂത്ത മകളായ ഈ കലാകാരി ഇപ്പോൾ ജിദ്ദയിലുണ്ട്.






