ഹൂത്തികളെ നേരിടാന്‍ അമേരിക്ക യു.എ.ഇയിലേക്ക് യുദ്ധക്കപ്പലുകളും വിമാനങ്ങളുമയക്കും

അബുദാബി- ഹൂത്തികളുടെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണം തടയാന്‍ യു.എ.ഇക്ക് പ്രതിരോധ സഹായവുമായി യു.എസ്. യു.എ.ഇയെ സഹായിക്കാന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും യുദ്ധ കപ്പലുകളും യുദ്ധ വിമാനങ്ങളും യു.എസ് അയക്കും.

യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായി അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന്, യു.എ.ഇക്കെതിരെയുള്ള നിലവിലെ ഭീഷണി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്ന് യു.എസ് എംബസി അറിയിച്ചു.

യു.എ.ഇ നാവികസേനയുമായി സഹകരിച്ച് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കും. അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളും യു.എ.ഇയില്‍ യു.എസ് വിന്യസിക്കും.

 

Latest News