ദുബായ് - അസുഖം ബാധിച്ച് അവശനിലയിലായ ഇന്ത്യന്‍ യുവതിയെ അടിയന്തരമായി ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ച് ദുബായ് പോലീസ്. ശക്തമായ കാറ്റും മഴയും മൂലം റോഡ് യാത്ര ദുഷ്‌കരമായതോടെയാണ് ദുബായ് പോലീസിന്റെ എയര്‍ വിംഗ രക്ഷകരായെത്തിയത്. പ്രതികൂല കാലാവസ്ഥ മറികടന്ന് ദുബായ് വേള്‍ഡ് ഐലന്‍ഡ്‌സില്‍ 20 വയസ്സുകാരിയെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് ദുബായ് റാഷിദ് ആശുപത്രിയില്‍ എത്തിച്ചതെന്ന് എയര്‍ വിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖല്‍ഫാന്‍ അല്‍ മസ്‌റൂയി പറഞ്ഞു.