Sorry, you need to enable JavaScript to visit this website.

ചരിത്ര ഫൈനല്‍ ഞായറാഴ്ച, പൊരുതാന്‍ നദാല്‍ x  മെദ്‌വദേവ്

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ പുരുഷ ഫൈനലില്‍ റഫായേല്‍ നദാല്‍ രണ്ടാം സീഡ് ഡാനില്‍ മെദ്‌വദേവുമായി ഏറ്റുമുട്ടും. ജയിച്ചാല്‍ ഏറ്റവുമധികം ഗ്രാന്റ്സ്ലാം നേടിയ പുരുഷ താരമെന്ന റെക്കോര്‍ഡാണ് നദാലിനെ കാത്തിരിക്കുന്നത്. 20 ഗ്രാന്റ്സ്ലാമുകളുമായി റോജര്‍ ഫെദരറും നോവക് ജോകോവിച്ചും നദാലും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. നദാലിന്റെ എതിരാളികള്‍ രണ്ടു പേരും ഈ ഗ്രാന്റ്സ്ലാമില്‍ കളിക്കുന്നില്ല. നിലവിലെ യു.എസ് ഓപണ്‍ ചാമ്പ്യനാണ് മെദ്‌വദേവ്. നദാലിന്റെ ഇരുപത്തൊമ്പതാം ഗ്രാന്റ്സ്ലാം ഫൈനലാണ് ഇത്. 
നദാല്‍ 6-3, 6-2, 3-6, 6-3 ന് ഏഴാം സീഡ് ഇറ്റലിയുടെ മാറ്റിയൊ ബെരറ്റീനിയെ തോല്‍പിച്ചു. തുടര്‍ച്ചയായി അവസാന അഞ്ചു ഗെയിമുകള്‍ സ്വന്തമാക്കിയ മെദ്‌വദേവ് 7-6 (7-5), 4-6, 6-4, 6-1 ന് സ്‌റ്റെഫനോസ് സിറ്റ്‌സിപാസിനെ കീഴടക്കി. കഴിഞ്ഞ വര്‍ഷം മെദവദേവ് ഫൈനലില്‍ നോവക് ജോകോവിച്ചിനോട് തോല്‍ക്കുകയായിരുന്നു.
 

Latest News