വനിതാ ഏഷ്യന്‍ കപ്പ്: ക്വാര്‍ട്ടര്‍ ലൈനപ്പായി

മുംബൈ - ഇന്ത്യ നിരാശാജനകമായി പുറത്തായെങ്കിലും ഏഷ്യന്‍ വനിതാ കപ്പ് ഫുട്‌ബോള്‍ ആവേശകരമായി മുന്നോട്ട്. വ്യാഴാഴ്ചയോടെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായി. കൊറിയ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. 
എട്ടു തവണ ചാമ്പ്യന്മാരായ ചൈന ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരാണ്. വിയറ്റ്‌നാമുമായി അവര്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. 2010 ലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് തെക്കന്‍ കൊറിയയുമായാണ് അവസാന എട്ടില്‍ പൊരുതേണ്ടത്. ഗ്രൂപ്പിലെ മൂന്നു കളികളും ഓസ്‌ട്രേലിയ ജയിച്ചിരുന്നു. ഗ്രൂപ്പ് സി റണ്ണേഴ്‌സ്അപ്പാണ് കൊറിയ. 
കഴിഞ്ഞ രണ്ടു തവണ ചാമ്പ്യന്മാരായ ജപ്പാന്‍ മൂന്നാം ക്വാര്‍ട്ടറില്‍ തായ്‌ലന്റുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എ റണ്ണര്‍അപ്പായ ഫിലിപ്പൈന്‍സിന് ചൈനീസ് താ്‌പെയിയെയാണ് നേരിടേണ്ടത്. ഇന്തോനേഷ്യയെ 6-0 ന് തകര്‍ത്താണ് ഫിലിപ്പൈന്‍സ് ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടര്‍ 30 ന് തുടങ്ങും.
 

Latest News