Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ഏകദിനം: റോച്ചിനെ തിരിച്ചുവിളിച്ചു

സെയ്ന്റ് ജോണ്‍സ് - ഇന്ത്യയിലെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരക്കുള്ള ടീമിലേക്ക് പെയ്‌സ്ബൗളര്‍ കെമാര്‍ റോച്ചിനെ വെസ്റ്റിന്‍ഡീസ് തിരിച്ചുവിളിച്ചു. 2019 ലാണ് അവസാനം റോച് വിന്‍ഡീസിന് കളിച്ചത്. മുപ്പത്തിമൂന്നുകാരന്‍ വിന്‍ഡീസിനു വേണ്ടി 365 വിക്കറ്റെടുത്തിട്ടുണ്ട്. ഫെബ്രുവരി 16 നാണ് പരമ്പര ആരംഭിക്കുക. എന്‍കുറുമ ബോണര്‍, ഓപണര്‍ ബ്രാന്‍ഡന്‍ കിംഗ് എന്നിവരെയും ടീമിലെടുത്തു. 
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദിന, ട്വന്റി20 ടീമുകളെ രോഹിത് ശര്‍മ നയിക്കും. കുല്‍ദീപ് യാദവ് ഏകദിന ടീമില്‍ തിരിച്ചെത്തി. ലെഗ്‌സ്പിന്നര്‍ രവി ബിഷ്‌ണോയ് ട്വന്റി20 ടീമില്‍ സ്ഥാനം നേടി. ഭുവനേശ്വര്‍കുമാറിനെ ട്വന്റി20 ടീമില്‍ നിലനിര്‍ത്തി. ഏകദിനങ്ങളില്‍ നിന്ന് ഒഴിവാക്കി. വിരാട് കോലി രണ്ട് ടീമിലുമുണ്ട്. 

Latest News