Sorry, you need to enable JavaScript to visit this website.

സലാഹിന്റെ പെനാല്‍ട്ടിയില്‍ ഈജിപ്ത് ക്വാര്‍ട്ടറില്‍

ദുവാല - ഷൂട്ടൗട്ടില്‍ ഐവറികോസ്റ്റിനെ മറികടന്ന് ഈജിപ്ത് ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഐവറികോസ്റ്റിന്റെ എറിക് ബെയ്‌ലിക്കു മാത്രമാണ് ഷൂട്ടൗട്ടില്‍ പിഴച്ചത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഗോള്‍ പിറന്നില്ല. മൊറോക്കോയുമായാണ് ഈജിപ്ത് സെമി ഫൈനലില്‍ ഏറ്റുമുട്ടുക. നാലു മത്സരങ്ങളില്‍ രണ്ട് ഗോള്‍ മാത്രമടിച്ചാണ് ഈജിപ്ത് സെമിയിലെത്തിയത്. 
ഇക്വറ്റോറിയല്‍ ഗ്വിനി ഷൂട്ടൗട്ടില്‍ 6-5 ന് മാലിയെ തോല്‍പിച്ചു. വിരസമായ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫലായെ സാക്കോയുടെ കിക്ക് ഗ്വിനി ഗോളി ജീസസ് ഒവോനൊ തടുത്തു.
 

Latest News