കുവൈത്ത് റിഫൈനറി അഗ്നിബാധ: രണ്ടു തൊഴിലാളികള്‍കൂടി മരിച്ചു

കുവൈത്ത് സിറ്റി- മീനാ അല്‍അഹ്‌മദി റിഫൈനറിയിലുണ്ടായ അഗ്നിബാധയില്‍ പരിക്കേറ്റ രണ്ടു തൊഴിലാളികള്‍ കൂടി മരണപ്പെട്ടതായി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി അറിയിച്ചു. ഇതോടെ അഗ്നിബാധയില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി ഉയര്‍ന്നു. കുവൈത്തില്‍ ക്രൂഡ്ഓയിലും പെട്രോളിയം ഉല്‍പന്നങ്ങളും കയറ്റി അയക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ മീനാ അല്‍അഹ്‌മദിയില്‍ പ്രവര്‍ത്തിക്കുന്ന റിഫൈനറിയില്‍ ഈ മാസം 14 ന് ആണ് അഗ്നിബാധയുണ്ടായത്. റിഫൈനറിയിലെ ഗ്യാസ് ദ്രവീകരണ യൂനിറ്റിലായിരുന്നു അഗ്നിബാധ.

 

 

Latest News