Sorry, you need to enable JavaScript to visit this website.

വിക്രമും മകനും ഒരുമിക്കുന്ന മഹാൻ

തെന്നിന്ത്യൻ സൂപ്പർ താരം വിക്രമും മകൻ ധ്രുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ 'മഹാൻ' ഫെബ്രുവരി 10 ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മകൻ ധ്രുവിനൊപ്പം വിക്രം ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് മഹാൻ. ക്രൈം ത്രില്ലർ തീമിലുള്ള മഹാൻ വിക്രമിന്റെ അറുപതാമത് ചിത്രം കൂടിയാണ്. 
സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം സന്തോഷ് നാരായണൻ. 
കോവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിലാണ് തിയേറ്റർ റിലീസെന്ന മുൻ തീരുമാനം അണിയണ പ്രവർത്തകർ മാറ്റിയതെന്ന് സൂചനയുണ്ട്. സിനിമ ഒ.ടി.ടി റിലീസ് ചെയ്യില്ലെന്നും ഡിജിറ്റൽ അവകാശങ്ങൾ മാത്രമാണ് വിറ്റു പോയതെന്നും നേരത്തെ വാർത്ത പുറത്തു വന്നിരുന്നു. 

Latest News