ചിത്രീകരണം കഴിഞ്ഞ ഭാഗം ഇഷ്ടപ്പെട്ടില്ല, 150 കോടിയുടെ ബാഹുബലി സീരീസ് നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചു

150 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ബാഹുബലി സീരീസ് നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചു. ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്ങ് എന്ന പേരിട്ട സീരീസ് രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു ഒരുക്കിയിരുന്നത്. മൂന്ന് സീസണുകളായി  സംപ്രേഷണം ചെയ്യാനിരുന്ന പരമ്പരയില്‍ ബാഹുബലിയുടെ ജനനത്തിന് മുമ്പുള്ള  ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്.

ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍. മൃണാള്‍ താക്കൂറായിരുന്നു ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത് ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരീസ് ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ വരുന്നത്. ചിത്രീകരണം കഴിഞ്ഞ ഭാഗം ഇഷ്ടപ്പെടാത്തതാണ് ഉപേക്ഷിക്കാനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
2018 ലാണ് പ്രോജക്ട് നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചത്.

 

Latest News