Sorry, you need to enable JavaScript to visit this website.

കൊമോറോസ് പ്രി ക്വാര്‍ട്ടര്‍ കളിക്കുക ഗോളി ഇല്ലാതെ

യാവുണ്ടെ - ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഇതാദ്യമായി നോക്കൗട്ടിലേക്ക് മുന്നേറിയ കൊമോറോസ് ആതിഥേയരായ കാമറൂണിനെ നേരിടുക ഗോളി ഇല്ലാതെ. മൂന്നു ഗോളിമാരുള്‍പ്പെടെ അവരുടെ 11 കളിക്കാര്‍ക്ക് കോവിഡ് ബാധിച്ചു. ഒരു ഔട്ഫീല്‍ഡ് കളിക്കാരനാവും വല കാക്കുക. ഘാനയെ ഞെട്ടിച്ചാണ് കൊമോറോസ് പ്രി ക്വാര്‍ട്ടറിലെത്തിയത്. കോച്ച് ആമിര്‍ അബ്ദുവിനും കോവിഡാണ്. 12 കളിക്കാര്‍ മാത്രമാണ് കൊമോറോസ് ടീമില്‍ രോഗം ബാധിക്കാത്തവരായി ഉള്ളത്.
 

Latest News