Sorry, you need to enable JavaScript to visit this website.

കേപ്ടൗണ്‍ ത്രില്ലറിലും ഇന്ത്യക്ക് തോല്‍വി തന്നെ

 

കേപ്ടൗണ്‍ - ദക്ഷിണാഫ്രിക്കക്കെതിരായ ആവേശകരമായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍  നാല് പന്ത് ശേഷിക്കെ ഇന്ത്യക്ക് നാല് റണ്‍സ് തോല്‍വി. 49.5 ഓവറില്‍ 287 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ അവസാന ഓവറില്‍ 283 ന് ഓളൗട്ടായി. ഇതോടെ മൂന്നു മത്സര പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. 
നാല്‍പതാം ഓവറില്‍ ആറിന് 210 ലേക്ക് കൂപ്പുകുത്തിയ ഇന്ത്യക്കു വേണ്ടി ദീപക് ചാഹര്‍ (34 പന്തില്‍ 54) ഉജ്വലമായി പൊരുതിയിരുന്നു. എന്നാല്‍ മൂന്നോവറില്‍ 10 റണ്‍സ് മതിയെന്ന ഘട്ടത്തില്‍ ചാഹര്‍ പുറത്തായി. അതോടെ ഇന്ത്യന്‍ പ്രതീക്ഷ തകര്‍ന്നു. ശിഖര്‍ ധവാന്‍ (61) , വിരാട് കോലി (65) എന്നിവരും അര്‍ധ ശതകം നേടി. ലുന്‍ഗി എന്‍ഗിഡിയും ആന്‍ഡിലെ ഫെഹലുകവായോയും മൂന്നു വീതം വിക്കറ്റെടുത്തു.
ഓപരണര്‍ ക്വിന്റന്‍ ഡികോക്കിന്റെ സെഞ്ചുറിയും (124) റാസി വാന്‍ഡര്‍ഡസന്റെ അര്‍ധ സെഞ്ചുറിയുമാണ് (52) ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ അടിത്തറ. പ്രസിദ്ധ കൃഷ്ണ മൂന്നു വിക്കറ്റെടുത്തു. ദീപക് ചഹറും ജസ്പ്രീത് ബുംറയും രണ്ടു വീതം വിക്കറ്റ് നേടി.
 

Latest News