Sorry, you need to enable JavaScript to visit this website.

കാത്തിരുന്ന അവസരം കോവിഡ് കവര്‍ന്നു, നെഞ്ച് പൊട്ടി ഇന്ത്യ

നവി മുംബൈ - ഏറെക്കാത്തിരുന്ന്, ഒരുപാട് ഒരുക്കങ്ങള്‍ നടത്തിയ വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് ഞായറാഴ്ച ടീമിനെ ഇറക്കാനായില്ല. ടീമില്‍ കോവിഡ് പടര്‍ന്നതിനാല്‍ ചൈനീസ് തായ്‌പെയ്‌ക്കെതിരെ 13 കളിക്കാര്‍ ലഭ്യമായിരുന്നില്ല. രോഗം ബാധിക്കാത്ത 11 കളിക്കാര്‍ മാത്രമേ ടീമില്‍ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ ഉദ്ഘാടന മത്സരത്തില്‍ ഇറാനുമായി ഗോള്‍രഹിത സമനില പാലിച്ചിരുന്നു.
ചൈനീസ് തായ്‌പെയെ തോല്‍പിച്ചാല്‍ നോക്കൗട്ട് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ പിന്മാറേണ്ടി വന്നതോടെ ഫലത്തില്‍ ഇന്ത്യ തോറ്റതായാണ് കണക്കാക്കുക. ചൈനക്കെതിരായ അടുത്ത കളിയിലും ഇന്ത്യക്ക് ഇറങ്ങാനാവുമോയെന്ന് സംശയമാണ്. ഫലത്തില്‍ അടുത്ത ലോകകപ്പിന് യോഗ്യത നേടുകയെന്ന സ്വപ്‌നവും പൊലിയും.
യൂറോപ്പിലും ബ്രസീലിലുമുള്‍പ്പെടെ കളിച്ചാണ് ഈ ടൂര്‍ണമെന്റിനായി ഇന്ത്യ ഒരുങ്ങിയത്. ദീര്‍ഘകാലമായി കളിക്കാര്‍ ഒരുമിച്ച് ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നു. കൊച്ചിയിലെ ക്യാമ്പ് കഴിഞ്ഞാണ് ടീം മുംബൈയിലേക്ക് വന്നത്.
 

Latest News