Sorry, you need to enable JavaScript to visit this website.

ഒമാനില്‍ 4166 പേര്‍ക്ക് കൂടി കോവിഡ്, മൂന്നു ദിവസത്തെ കണക്ക്

മസ്‌കത്ത്- മൂന്നു ദിവസത്തിനിടെ ഒമാനില്‍ 4166 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു രോഗികള്‍ കൂടി മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  2031 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 322,438 ആയി ഉയര്‍ന്നു. 305,675 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 4128 രോഗികള്‍ ഇതുവരെ മരണപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48 കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 168 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.

 

Latest News