Sorry, you need to enable JavaScript to visit this website.

വട്ടപ്പാട്ടിലും വളകിലുക്കം

വട്ടപ്പാട്ടിൽ പുതുമയൊരുക്കി മലപ്പുറം കൂട്ടിലങ്ങാടിയിലെ പെൺ വട്ടപ്പാട്ട് സംഘം

കല്യാണ വീടുകളെ ആഘോഷമുഖരിതമാക്കാൻ വട്ടപ്പാട്ടിൽ പുതുമയൊരുക്കി കൂട്ടിലങ്ങാടിയിലെ പെൺ വട്ടപ്പാട്ട് സംഘം. ഇശലുകളുടെ ഭംഗി ഒട്ടും ചോരാതെ ആസ്വാദകർക്ക് കൈകൊട്ടിപ്പാട്ടിന്റെ പുത്തൻ അനുഭവം നൽകാൻ കൂട്ടിലങ്ങാടി ഗസൽ മാപ്പിള കലാപഠന കേന്ദ്രത്തിലെ പെൺ വട്ടപ്പാട്ട് സംഘം  അരങ്ങേറ്റം കുറിച്ചു. 
കല്യാണ വീടുകളിലെ റാന്തൽ വെളിച്ചത്തിൽ ഒരേ നിറമുള്ള വസ്ത്രമണിഞ്ഞ് പുരുഷന്മാർ അവതരിപ്പിക്കുന്ന വട്ടപ്പാട്ട് പഴമ ചോരാതെ സ്ത്രീകളിലൂടെ ജനങ്ങളിലെത്തിക്കുകയാണ് പഠനകേന്ദ്രം. പഠന കേന്ദ്രത്തിലെ വീട്ടമ്മമാരായ പത്തു പേരടങ്ങുന്ന ഇശൽതേൻകണം വനിത വട്ടപ്പാട്ടു സംഘമാണ് വട്ടപ്പാട്ടിനെ പരിഷ്‌കരിച്ചു അരങ്ങിലെത്തിക്കുന്നത്. മലപ്പുറത്തുകാരായ ഷാമില, പി ഗിരിജ, ശോഭ, ബിന്ദു, സക്കീന, (കരിഞ്ചാ പാടി ), ഹൻഷില (മക്കരപ്പറമ്പ് ), ചന്ദ്രിക (ചട്ടിപ്പറമ്പ് ), മുബഷിറ (വടക്കാങ്ങര), സഹല (പരപ്പനങ്ങാടി ), സുശീല (വണ്ടൂർ ), സുജിത (വടക്കേമണ്ണ )എന്നിവരടങ്ങുന്നതാണ് സംഘം.
പഠനകേന്ദ്രം അധ്യാപകനും ഹാർമോണിസ്റ്റുമായ കിഴിശ്ശേരി കുഞ്ഞാലൻ ഹാജിയുടെ നേതൃത്വത്തിലാണ് സംഘം അരങ്ങിലെത്തുന്നത്. രാവിലെ പത്തിന് കോട്ടപ്പടി കെ എസ് ഇ ബി ഓഫീസിനു സമീപത്തെ സർഗം കലാവേദി അങ്കണത്തിലാണ് സംഘത്തിന്റെ അരങ്ങേറ്റം.

Latest News