നടന്‍ ജയറാമിന് കോവിഡ്

പെരുമ്പാവൂര്‍- നടന്‍ ജയറാമിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ വിവരം താരം സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചു. 'എനിക്കിന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ഇപ്പോഴും നമുക്കിടയില്‍ തന്നെയുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇത്. എന്നോട് അടുത്തിടപഴകിയവര്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കുകയും ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തുകയും വേണം. ഞാന്‍ ചികിത്സ തുടങ്ങിയിട്ടുണ്ട്. എല്ലാവരെയും ഉടനെ തന്നെ വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നു', ജയറാം കുറിച്ചു. മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
 

Latest News