Sorry, you need to enable JavaScript to visit this website.

ലോകകപ്പ് ടിക്കറ്റ് ആവശ്യക്കാര്‍: മുന്‍നിരയില്‍ ഇന്ത്യയും സൗദിയും

ദോഹ - 2022 ലെ ഖത്തര്‍ ലോകകപ്പിന്റെ ടിക്കറ്റിന് ഏറ്റവുമധികം ആവശ്യക്കാരുണ്ടായ രാജ്യങ്ങളുടെ പട്ടിക ഫിഫ പുറത്തുവിട്ടു. ഖത്തര്‍, അര്‍ജന്റീന, മെക്‌സിക്കൊ, അമേരിക്ക, യു.എ.ഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീല്‍, ഫ്രാന്‍സ് എന്നീ ക്രമത്തിലാണ് ആവശ്യക്കാര്‍. ടിക്കറ്റ് അപേക്ഷ ഫിഫ വെബ്‌സൈറ്റില്‍ സ്വീകരിക്കാന്‍ തുടങ്ങി 24 മണിക്കൂറിനകം 12 ലക്ഷം പേരാണ് അപേക്ഷിച്ചത്. 
ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന്റെ ടിക്കറ്റ് മാത്രം 1.4 ലക്ഷം പേര്‍ അപേക്ഷിച്ചു. ഉദ്ഘാടന മത്സരത്തിന്റേതിന് ഒരു ലക്ഷത്തോളം അപേക്ഷകരുണ്ട്. ഫെബ്രുവരി എട്ടിനാണ് അപേക്ഷയുടെ ആദ്യ ഘട്ടം അവസാനിക്കുക. അപേക്ഷിക്കുന്നവരില്‍ നിന്ന് നറുക്കെട്ടിടെടുത്താണ് അര്‍ഹരായവരെ നിശ്ചയിക്കുക. എല്ലാ അപേക്ഷകരെയും ഫിഫ നേരിട്ട് മാര്‍ച്ച് എട്ടോടെ വിവരമറിയിക്കും. അതിനു ശേഷമാണ് അര്‍ഹരായവര്‍ പണമടക്കേണ്ടത്.
 

Latest News