Sorry, you need to enable JavaScript to visit this website.

സചിന്റെ റെക്കോര്‍ഡ് കോലി തകര്‍ത്തു

പാള്‍ - നാട്ടിനു പുറത്തു നടന്ന ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത കളിക്കാരനെന്ന റെക്കോര്‍ഡ് ഇനി വിരാട് കോലിക്കു സ്വന്തം. സചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് മുന്‍ ഇന്ത്യന്‍ നായകന്‍ തകര്‍ത്തത്. വിദേശ ഏകദിനങ്ങളില്‍ സചിന്‍ നേടിയ 5605 റണ്‍സ് ദക്ഷിണാഫ്രിക്കക്കെതിായ ആദ്യ ഏകദിനത്തിലെ അര്‍ധ ശതകത്തിലൂടെ കോലി മറികടന്നു. സചിനെക്കാള്‍ കുറഞ്ഞ ഇന്നിംഗ്‌സിലാണ് കോലിക്ക് ഈ നേട്ടം. മഹേന്ദ്ര സിംഗ് ധോണി, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരാണ് കോലിക്കും സചിനും പിന്നില്‍. ഈ അഞ്ചില്‍ മികച്ച ബാറ്റിംഗ് ശരാശരിയും കോലിക്കാണ്.
 

Latest News