അബുദാബി- മൂന്ന് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരില്‍ ഒരാള്‍ മലയാളിയുള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയുമാണ് മരണപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യക്കാര്‍ മരിച്ച വിവരം എംബസി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാവിലെയായിരുന്നു ദുരന്തം.
യു.എ.ഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. പിന്നാലെ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ പുതിയ നിര്‍മ്മാണ മേഖലയിലും വന്‍ തീപിടിത്തമുണ്ടായി. തീപിടിത്തം നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു.
രണ്ട് അപകടങ്ങള്‍ക്കും തൊട്ടുമുമ്പ് ഡ്രോണിന് സമാനമായ വസ്തു പതിച്ചതായി അബുദാബി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അബുദാബി sപാലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂത്തി വിമതര്‍ ഏറ്റെടുത്തു.






