അണ്ടര്‍-19 ലോകകപ്പ്: ചാമ്പ്യന്മാര്‍ 97 ഓളൗട്ട്

കിംഗ്‌സ്റ്റണ്‍ - അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് തകര്‍ത്തു. 16 റണ്‍സിന് നാലു വിക്കറ്റെടുത്ത ഇടങ്കൈയന്‍ സീമര്‍ ജോഷ്വ ബോയ്ദനാണ് ബംഗ്ലാദേശിനെ വിറപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് മുപ്പത്തഞ്ചോവറേ അതിജീവിക്കാനായുള്ളൂ. 
പതിനൊന്നാമന്‍ റിപോണ്‍ മണ്ഡല്‍ 41 പന്തില്‍ പുറത്താവാതെ നേടിയ 33 റണ്‍സാണ് അവരുടെ സ്‌കോര്‍ നൂറിടനത്തെങ്കിലുമെത്തിച്ചത്. 51 റണ്‍സിന് ബംഗ്ലാദേശിന് ഒമ്പതാം വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഇംഗ്ലണ്ട് ഇരുപത്തഞ്ചോവറില്‍ ലക്ഷ്യം കണ്ടു. 

Latest News