എട്ട് കളി, 90 ഗോള്‍; ഗോളടിച്ച്  തിമിര്‍ത്ത് ഗോകുലം പെണ്‍പട

തൃശൂര്‍ - ഗോകുലം വനിതകള്‍ക്ക് കേരള വനിതാ ലീഗ് ഫുട്‌ബോളില്‍ മറ്റൊരു വന്‍ വിജയം. കടത്തനാട്ട് രാജയെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത 8 ഗോളുകളുടെ വിജയമാണ് നേടിയത്. എല്‍ ഷദയി അചിംഗ്‌പോംഗ് ഗോകുലത്തിനായി അഞ്ച് ഗോളുകള്‍ നേടി. ലീഗിലെ ടോപ് സ്‌കോറര്‍ ആയ എല്‍ ഷദയിക്ക് ഈ ഗോളുകളോടെ എട്ടു മത്സരങ്ങളില്‍ നിന്ന് 37 ഗോളുകള്‍ ആയി.

14, 20, 46, 60, 85 മിനുട്ടുകളില്‍ ആയിരുന്നു ഷദിയുടെ ഗോളുകള്‍. ജ്യോതി രണ്ടു ഗോളുകളും മാനസ ഒരു ഗോളും നേടി. എട്ട് മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ഗോകുലം ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്. 8 മത്സരങ്ങളില്‍ നിന്ന് 90 ഗോളുകള്‍ ആണ് ഗോകുലം ഇതുവരെ അടിച്ചത്. ഒറ്റ ഗോള്‍ പോലും വഴങ്ങിയിട്ടും ഇല്ല.
 

Latest News