Sorry, you need to enable JavaScript to visit this website.

കെ.പി.എല്‍: വൈദ്യുതി ബോര്‍ഡിന് മുത്തൂറ്റ് ഷോക്ക്

കൊച്ചി -  കേരള പ്രീമിയര്‍ ലീഗില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ കെ.എസ്.ഇ.ബിക്ക് ആദ്യ കളിയില്‍ മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി വിറപ്പിച്ചു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ മുത്തൂറ്റ് ഫുട്ബോള്‍ അക്കാദമിയെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ആദ്യപകുതിയില്‍ രണ്ടു ഗോളടിച്ച് ലീഡ് ചെയ്ത കെ.എസ്.ഇ.ബിയെ രണ്ടാം പകുതിയില്‍ രണ്ടുഗോള്‍ തിരിച്ചടിച്ച് വിറപ്പിച്ചെങ്കിലും മുത്തൂറ്റിന് ജയിക്കാനായില്ല. വിഘ്നേഷ്, മുഹമ്മദ് പാറോക്കോട്ടില്‍, നിജോ ഗില്‍ബെര്‍ട്ട് എന്നിവര്‍ കെ.എസ്.ഇ.ബിയെ ചാര്‍ജ് ചെയ്തു. മുത്തൂറ്റിന് വേണ്ടി അജിന്‍ ടോമും ഡെനില്‍ റെബെല്ലോയും എതിര്‍വല കുലുക്കി. നിജോ ഗില്‍ബെര്‍ട്ടാണ് കളിയിലെ താരം. ആദ്യമത്സരത്തില്‍ കെ.എസ്.ഇ.ബി കേരള യുണൈറ്റഡിനോട് സമനിലയില്‍ പിരിഞ്ഞിരുന്നു. മുത്തൂറ്റിന്റെ ആദ്യതോല്‍വിയാണിത്. 
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന എ ഗ്രൂപ്പ് മത്സരത്തില്‍ എഫ്.സി കേരളയും ലൂക്കാ എഫ്.സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ശനിയാഴ്ച 3.30ന് ഐഫ കൊപ്പം റിയല്‍ മലബാര്‍ എഫ്സിയെ നേരിടും. കൊച്ചിയില്‍ ഡോണ്‍ബോസ്‌കോയും കോവളം എഫ്സിയും തമ്മിലാണ് മത്സരം.

Latest News