Sorry, you need to enable JavaScript to visit this website.

അതിയ്യ, സന്ദര്‍ലാന്റ് ദാകാര്‍ ചാമ്പ്യന്മാര്‍

ജിദ്ദ - സൗദി മരുഭൂമിയുടെ സൗന്ദര്യം ലോകത്തിന് മുന്നില്‍ തുറന്നുവെച്ച രണ്ടാഴ്ചക്കാലത്തെ ദാകാര്‍ റാലിക്ക് ജിദ്ദയില്‍  അന്ത്യം. 
ആമുഖ റാലി മുതല്‍ അവസാനം വരെ ലീഡ് നിലനിര്‍ത്തി ഖത്തറുകാരന്‍ നാസര്‍ അല്‍അതിയ്യ നാല്‍പത്തിനാലാമത് ദാകാര്‍ റാലിയുടെ കാര്‍ വിഭാഗത്തില്‍ ചാമ്പ്യനായി. ബ്രിട്ടന്റെ സാം സന്ദര്‍ലാന്റിനാണ് ബൈക്ക് വിഭാഗത്തില്‍ കിരീടം. 
അതിയ്യ നാലാം തവണയാണ് ദാകാര്‍ ചാമ്പ്യനാവുന്നത്. ഒമ്പതു തവണ ലോക റാലി ചാമ്പ്യനായ ഫ്രാന്‍സിന്റെ സെബാസ്റ്റ്യന്‍ ലോബിനെ അര മണിക്കൂറോളം പിന്നിലാക്കിയാണ് അമ്പത്തൊന്നുകാരനായ ടൊയോട്ട ഡ്രൈവര്‍ കിരീയമുയര്‍ത്തിയത്. 2011, 2015, 2019 വര്‍ഷങ്ങളിലാണ് നേരത്തെ കിരീടം നേടിയത്. കഴിഞ്ഞ രണ്ടു വര്‍ഷവും റണ്ണര്‍അപ്പുമായി. ലോകോത്തര ഷൂട്ടര്‍ കൂടിയായ അതിയ്യ 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു. 
സന്ദര്‍ലാന്റ് രണ്ടാം തവണയാണ് ബൈക്ക് വിഭാഗത്തില്‍ ചാമ്പ്യനാവുന്നത്. 2017 ല്‍ ദാകാര്‍ ചരിത്രത്തിലെ ആദ്യത്തെ ബ്രിട്ടിഷ് ചാമ്പ്യനായിരുന്നു. ചിലെയുടെ പാബലൊ ക്വിന്റാനിയയെ മൂന്ന് മിനിറ്റ് 27 സെക്കന്റ് വ്യത്യാസത്തിലാണ് സന്ദര്‍ലാന്റ് മറികടന്നത്. 
 

Latest News