Sorry, you need to enable JavaScript to visit this website.

പ്രചരിക്കുന്ന കഥകള്‍ തെറ്റ്, ആരോഗ്യത്തോടെ ഇരിക്കുന്നു- നടി ഭാമ

സമൂഹമാധ്യമങ്ങളില്‍തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിച്ച വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍  ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ..ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.'ഭാമ പറഞ്ഞു.

 

Latest News