Sorry, you need to enable JavaScript to visit this website.

സ്വകാര്യ ക്ലിനിക്കുകളിൽ നടത്തിയ ആന്റിജൻ ടെസ്റ്റ് ഇഹ്തിറാസിൽ ഇല്ല

ദോഹ - ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകളിൽ നടത്തിയ ആന്റിജൻ റിസൾട്ട് പലർക്കും ഇഹ്തിറാസ് ആപ്പിൽ പ്രതിഫലിക്കുന്നില്ലെന്ന് പരാതി. സ്വകാര്യ ക്ലിനിക്കുകളിലെ ആന്റിജൻ പോസിറ്റിവ് ആയ പലരും തങ്ങളുടെ ഇഹ്തിറാസിലെ സ്റ്റാറ്റസ് മാറിയിട്ടില്ലെന്ന് പരാതിപ്പെട്ടതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. 
എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്ന ആന്റിജൻ ഫലം മണിക്കൂറുകൾക്കകം തന്നെ ഇഹ്തിറാസ് ആപ്പിൽ പ്രതിഫലിക്കുന്നുണ്ട്.
സ്വകാര്യ മെഡിക്കൽ സൗകര്യങ്ങളിൽ നടത്തുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ ഫലം ജനുവരി 10 മുതൽ ഇഹ്തിറാസ് ആപ്ലിക്കേഷനിൽ പ്രതിഫലിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. സ്വകാര്യ ക്ലിനിക്കിലെ ആന്റിജൻ പരിശോധനകൾ ഇഹ്തിറാസ് ആപ്പിൽ കാണാതിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. 
ആന്റിജൻ റിസൾട്ട് പോസിറ്റിവ് ആയതിന് ശേഷവും ഇഹ്തിറാസിൽ സ്റ്റാറ്റസ് പച്ചയാകുന്നത് രോഗവ്യാപനത്തിനിടയാക്കും.
പല സ്വകാര്യ കമ്പനികളും കോവിഡ് പോസിറ്റിവാണ് എന്നതിന്റെ തെളിവായി ഇഹ്തിറാസ് ആപ്പിലെ ചുവന്ന സ്റ്റാറ്റസിന്റെ സ്‌ക്രീൻഷോട്ട് വേണമെന്ന് നിർബന്ധിക്കുന്നു. ആപ്പിൽ നിറം മാറാതിരുന്നാൽ കോവിഡ് നിമിത്തം അവധി ആനുകൂല്യങ്ങൾ ലഭിക്കില്ല.

Tags

Latest News