Sorry, you need to enable JavaScript to visit this website.

പ്രവാസം, പ്രണയം: ജിദ്ദയിൽ ചിത്രീകരിച്ച സംഗീത ആൽബം

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ, പൂർണമായും ജിദ്ദയിൽ ചിത്രീകരിച്ച ജിബ്രു എന്ന സംഗീത ആൽബത്തിന് പ്രവാസികൾക്കിടയിൽ നല്ല സ്വീകാര്യത.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ, പൂർണമായും ജിദ്ദയിൽ ചിത്രീകരിച്ച ജിബ്രു എന്ന സംഗീത ആൽബത്തിന് പ്രവാസികൾക്കിടയിൽ നല്ല സ്വീകാര്യത. 
ജിദ്ദയിൽ അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ടിക് ടോക് താരങ്ങളായ രാഹുൽ ഹരിദാസും ജിബിന വിജയനും പ്രധാന താരങ്ങളായി അഭിനയിച്ച സംഗീത ആൽബത്തിന്റെ ശീർഷകമാണ് ജിബ്രു.
ജിദ്ദ കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യുന്ന വിമൽ ദിവാകരൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ സംഗീത ആൽബം നിർമിച്ചിരിക്കുന്നത് നിറ്റോ ശാന്തൻ (ദുബായ്). ക്രിയേഷൻ, മാമാസ് ബിരിയാണി (ജിദ്ദ) എന്നിവരാണ്. ചെറിയപള്ളി മനോജിന്റെ  (റിയാദ്) വരികൾക്ക് അരവിന്ദ് സുരേഷ് സംഗീതം പകർന്നു. ആലാപനം വിഗ്‌നേഷ് സതീഷ്.
ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ജിദ്ദ കോർണിഷ്, ഷറഫിയ, റെഡ് സീ മാൾ, തായിഫ് എന്നിവിടങ്ങളിലാണ്.
റെക്കോർഡിങ് കെ 7  സ്റ്റുഡിയോ കൊച്ചി. റെക്കോർഡിങ് എഞ്ചിനീയർ മിഥുൻ വി ദേവ്. വാദ്യം സജിത്ത് പി പ്രദീപ്. ക്യാമറ ആസിഫ് എ 7  മീഡിയ വിഷൻ (ജിദ്ദ). എഡിറ്റർ വിവേക് വി പി. ക്യാമറ അസിസ്റ്റന്റ് സമീർ വി.പി.കെ (ജിദ്ദ). പ്രൊഡക്ഷൻ കൺട്രോളർ ജുനൈദ് നാടിലത്ത് (ജിദ്ദ). സബ്ടൈറ്റിൽ എലിസബത്ത് ജേക്കബ് ചെറിയവയലിൽ. ടൈറ്റിൽ ഡിസൈൻ യദു മുരുകൻ. പോസ്റ്റർ അരവിന്ദ് കാർത്തികേയൻ. ലൊക്കേഷൻ അഷ്റഫ് ബഡ്ജറ്റ്്്,  നൗഷാദ് കുഞ്ഞുമുഹമ്മദ് പൂക്കാട്ടിൽ (ജിദ്ദ) എന്നിവരും സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് കിരൺ പുത്തൻവീടുമാണ്. ടിപ്‌സ് ആന്റ്് ഐഡിയാസ് മിനുജ മുഹമ്മദ് (റിയാദ്). 
സഹതാരങ്ങൾ: മുബാറക് മുസ്തഫ, അൽത്താഫ് അബ്ദുൽ ഖാദർ, സിയാദ് മുസ്തഫ, അബ്ദുൽ ഗഫൂർ, ഷമി (എല്ലാവരും ജിദ്ദ). പ്രവാസജീവിതം യഥാതഥമായി ചിത്രീകരിക്കുന്ന ഹ്രസ്വസിനിമകളിലൂടെ ഈ രംഗത്ത്് പുതിയ തരംഗം സൃഷ്ടിക്കുകയെന്നതാണ്, തന്റെ ആഗ്രഹമെന്ന്്് നല്ല സിനിമ സ്വപ്‌നം കാണുന്ന സംവിധായകൻ എറണാകുളം സ്വദേശി വിമൽ ദിവാകരൻ പറഞ്ഞു.

Latest News