ദുബൈ- പ്രമുഖ സിനിമാതാരം ശ്രീദേവി അന്തരിച്ചു. 54 വയസായിരുന്നു. ദുബായിൽ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഭര്‍ത്താവ് ബോണി കപൂറിനൊപ്പം വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളിൽ അഭിനയിച്ചു. ബോളിവുഡിയെ ആദ്യ വനിതാ സൂപ്പർ സ്റ്റാറായാണ് ശ്രീദേവിയെ പരിഗണിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയായിരുന്നു. തമിഴിൽ ബാലതാരമായാണ് ശ്രീദേവി അഭിനയ ജീവിതം തുടങ്ങിയത്. മലയാളത്തിൽ ഇരുപത്തിയാറിലേറെ സിനിമകളിൽ അഭിനയിച്ചു. 1978-ലാണ് ബോളിവുഡിൽ അരങ്ങേറിയത്.