മയക്കുന്ന ചിരിയില്‍ അതിസുന്ദരിയായി മഞ്ജു വാര്യര്‍, എന്നും ഇങ്ങനെ ചിരിക്കാനാകട്ടെ എന്ന് ആരാധകര്‍

ചിരിച്ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വൈറലായി മഞ്ജു വാര്യര്‍. താരത്തിന്റെ പുതിയ ചിത്രങ്ങളെല്ലാം വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ഉറക്കെ ചിരിക്കുക, ഇടയ്‌ക്കെല്ലാം ചിരിക്കുക, എല്ലാത്തിനുമപരി സ്വയം ചിരിക്കുക' എന്ന കുറിപ്പോടെയാണ് മഞ്ജു പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

നീല കുര്‍ത്തയില്‍ സുന്ദരിയായി ചിരിച്ചു നില്‍ക്കുന്ന താരത്തിന് ആരാധകരില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എന്നും എപ്പോഴും ഇങ്ങനെ ചിരിക്കാനാണ് ഏറെപ്പേരും പറയുന്നത്. രാഹുല്‍ എം സത്യന്‍ എടുത്ത നാല് കാന്‍ഡിഡ് ചിത്രങ്ങളെ ഒന്നിച്ചാണ് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

Latest News