വായുവില്‍ പറന്ന് സുരാജ്, ടൊവിനോയുടെ ചാലഞ്ചിന് മറുപടി

മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത വര്‍ക്കൗട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വായുവില്‍ ശരീരമുയര്‍ത്തി പറന്നുയരുകയായിരുന്നു താരം. ഇപ്പോഴിതാ ആ ചലഞ്ചേറ്റെടുത്ത് സുരാജ് വെഞ്ഞാറമൂടും വായുവില്‍ പറന്നു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്.

'ചലഞ്ച് സ്വീകരിച്ചിരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിന്നല്‍ മുരളി, ഫ്‌ളൈയിംഗ്, ചലഞ്ച് എന്നീ ഹാഷ് ടാഗുകളും നല്‍കിയിട്ടുണ്ട്. എന്തായാലും സുരാജിന്റെ പോസ്റ്റിനും സമൂഹമാദ്ധ്യമങ്ങളില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.

മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തില്‍ സുരാജേട്ടനെ കൂടി പരിഗണിക്കണമെന്ന് പറയുന്നവരുമുണ്ട്. ഫോട്ടോ മാത്രം പോര വീഡിയോ കൂടി വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

 

Latest News