വാറ്റ് നിരക്ക് കൂട്ടില്ലെന്ന് ഒമാന്‍, ആദായ നികുതിയുമില്ല

മസ്‌കത്ത്- ഒമാനില്‍ വരുമാന നികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്നു ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം ബിന്‍ സഈദ് അല്‍ ഹബ്സി. വാറ്റ് നിരക്ക് ഉയര്‍ത്തുകയില്ലെന്നും 2022 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വരുമാനം ആറ് ശതമാനം വര്‍ധിക്കുമെന്നും ദേശീയ ബജറ്റ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

1,580 കോടി ഒമാനി റിയാലായാണ് വര്‍ധിക്കുക. 2021 സാമ്പത്തിക വര്‍ഷത്തെ വരുമാനത്തെ അപേക്ഷിച്ചാണിത്. സര്‍ക്കാര്‍ വരുമാനത്തില്‍ 68 ശതമാനവും എണ്ണ, വാതക മേഖലയില്‍ നിന്നായിരിക്കും. എണ്ണയിതര മേഖലകളില്‍ നിന്നു 32 ശതമാനവും. ഒരു ബാരല്‍ എണ്ണക്ക് 50 ഡോളര്‍ കണക്കാക്കിയാലുള്ള 2022ലെ ധനക്കമ്മി 150 ബില്യന്‍ റിയാലായിരിക്കും. മൊത്തം വരുമാനത്തിന്റെ 15 ശതമാനവും ജിഡിപിയുടെ അഞ്ച് ശതമാനവും വരുമിത്. ഇടക്കാല സാമ്പത്തിക പദ്ധതിയില്‍ കണക്കാക്കിയ ധനക്കമ്മി പരിധിയില്‍ വരുന്നതാണിത്.

 

Latest News