രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം  ആര്‍ആര്‍ആര്‍ മലയാളത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു 

കൊച്ചി-ബാഹുബലിയുടെ വന്‍ വിജയത്തിന് ശേഷം സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ന്റെ മലയാളം ട്രെയിലര്‍   ലോഞ്ച് ചെന്നൈയില്‍ നടന്നു. മലയാളത്തിലെ മാധ്യമ  പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേകം നടത്തിയ പരിപാടിയില്‍ ആര്‍ആര്‍ആര്‍ സംവിധായകന്‍ എസ്.എസ്. രാജമൗലി, അഭിനേതാക്കളായ റാം ചരണ്‍, ജൂനിയര്‍ ചഠഞ നോടൊപ്പം ഷിബു തമീന്‍സും പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു. ധനയ്യ നിര്‍മ്മിച്ച് എസ്. എസ് രാജമൗലി സംവിധാനം നിര്‍വഹിച്ച റാം ചരണ്‍ , ജൂനിയര്‍ എന്‍. ടി. ആര്‍  , അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവര്‍ അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍  കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ  പിക്‌ചേര്‍സ് വിതരണം ചെയ്യുന്നു. ആര്‍ആര്‍ആര്‍  തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്നു. മലയാളത്തില്‍ ആര്‍ആര്‍ആര്‍  സൂചിപ്പിക്കുന്നത് രുധിരം രണം രൗദ്രം എന്നാണ്. ബാഹുബലിയുടെ രണ്ടു പാര്‍ട്ടുകള്‍ക്കും മലയാളി സിനിമാ പ്രേക്ഷകര്‍ നല്‍കിയ സപ്പോര്‍ട്ടിന് നന്ദി അറിയിച്ച എസ്. എസ്. രാജമൗലി സിനിമയുടെ പ്രചരണാര്‍ത്ഥം കേരളത്തില്‍ ആര്‍ആര്‍ആര്‍ താരങ്ങള്‍ക്കൊപ്പം ഷിബു തമീന്‍സ് ഒരുക്കുന്ന ഒരു മെഗാ ഇവന്റില്‍ അദ്ദേഹവും പങ്കെടുക്കുമെന്ന് അറിയിച്ചു . ജനുവരി ഏഴാം തീയതി ആണ് ആര്‍ആര്‍ആര്‍  റിലീസ്. ത്രസിപ്പിക്കുന്ന ട്രെയിലറുമായി എത്തിയ ആര്‍ആര്‍ആര്‍  ചിത്രത്തിന്റെ എസ്. എസ്. രാജമൗലി മാന്ത്രികത തിയേറ്ററില്‍ അനുഭവിച്ചറിയാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് താരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

Latest News