Sorry, you need to enable JavaScript to visit this website.

അനു സിത്താര ചിത്രം സന്തോഷം  ഫസ്റ്റ്‌ലുക്ക്  പോസ്റ്റര്‍ റിലീസ് ചെയ്തു 

കൊച്ചി- അമിത് ചക്കാലക്കല്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന 'സന്തോഷം' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍,പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
മീസ്എന്‍സീന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ഡോക്ടര്‍ സുനീര്‍, മല്ലിക സുകുമാരന്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
കാര്‍ത്തിക് എ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. അര്‍ജുന്‍ സത്യന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. 
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു.
എഡിറ്റര്‍ ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്.  
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, കല രാജീവ് കോവിലകം, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണനന്‍, കോസ്റ്റ്യൂം അസാനിയ നസ്രിന്‍, സ്റ്റില്‍സ് സന്തോഷ് പട്ടാമ്പി, ഡിസൈന്‍ മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍ റെനിറ്റ് രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സിന്‍ജോ ഒറ്റത്തയ്ക്കല്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.
 

Latest News