രാജ്യാന്തര ഡോക്യുമെന്റെ ഹ്രസ്വ ചിത്രമേള: 'മഹാത്മാഗാന്ധി റോഡ്' 13ന് പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം- കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേള  ഇന്നു മുതല്‍. പ്രശസ്ത സംവിധായകന്‍ ആര്‍ ശരത് തിരക്കഥയും സംവിധാനവും ചെയ്ത 'മഹാത്മാഗാന്ധി റോഡ്' എന്ന ഡോക്യൂമെന്ററി മേളയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
ഡിസംബര്‍ 13 ന് ഫോക്കസ് വിഭാഗത്തില്‍ വൈകുന്നേരം 3.30 ന് ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കും.

ഋതു ഫിലിംസുമായി ചേര്‍ന്ന് എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച ഡോക്യൂമെന്ററി ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കൊല്‍ക്കത്തയില്‍ നടന്ന ടാഗോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പാരീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മോണ്‍ട്രിയാല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ ചലച്ചിത്ര മേളകളില്‍ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തിരുന്നു.
ഏരീസ് പഌ്‌സ് എസ്.എല്‍ തിയേറ്ററില്‍ ഓഡി 1, 4, 5, 6 എന്നീ സ്‌ക്രീനുകളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് .ചലച്ചിത്ര മേള ഡിസംബര്‍ 14 ന് അവസാനിക്കും.

 

Latest News