20 ദിനാര്‍ നോട്ടിനെ ടിക് ടോക്കിലൂടെ അപമാനിച്ചു;  യുവാവിനെ നാട് കടത്താന്‍ ഉത്തരവിട്ട് ബഹ്‌റൈന്‍ കോടതി

മനാമ- ബഹ്‌റൈന്‍ ദിനാറിനെ അപമാനിച്ച സംഭവത്തില്‍ യുവാവിനെ നാട് കടത്താന്‍ ഉത്തരവിട്ട് കോടതി. ഏഷ്യന്‍ വംശജനായ യുവാവിനാണ് മൂന്നാം ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. രണ്ട് മാസം തടവും ശിക്ഷാ കാലാവധിക്ക് ശേഷം മൂന്നു വര്‍ഷത്തേക്ക് തിരിച്ചുവരാനാവാത്തവിധം നാട്ടിലേക്ക് അയക്കാനുമാണ് വിധി. ടിക്ടോക് വഴിയാണ് യുവാവ് ദിനാറിനെ അപമാനിച്ചത്. 20 ദിനാര്‍ നോട്ടിനെ അപമാനിക്കുന്ന രീതിയില്‍ യുവാവ് വിഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ബഹ്‌റൈന്‍ ദിനാര്‍ വായുവിലേക്ക് എറിയുകയും പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ പതാക കാണിക്കുകയും ചെയ്യുന്ന രൂപത്തിലായിരുന്നു വീഡിയോ.സമൂഹമാദ്ധ്യമത്തെ തെറ്റായ രൂപത്തില്‍ ഉപയോഗിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 

Latest News