ഖത്തറില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍

ദോഹ- ഖത്തറില്‍ കണ്ണൂര്‍ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കിഴുന്നപ്പാറ സ്വദേശി മൂസക്കാട ജാസിം അഹ്മദ്(37) ആണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന ജാസിം രാവിലെ ഡ്യൂട്ടിക്ക് എത്താത്തത് കൊണ്ട് സഹോദരന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. ഖത്തറിലെ ബൂം കണ്‍സ്ട്രക്ഷനില്‍ ജീവനക്കാരനായിരുന്നു.
 ഓഗസ്റ്റ് അവസാനമാണ് ഗര്‍ഭിണിയായ ഭാര്യയെ നാട്ടില്‍ കൊണ്ടുവിട്ട ശേഷം ഖത്തറില്‍ മടങ്ങിയെത്തിയത്.
ഭാര്യ: ഷാന. രണ്ട് ആണ്‍മക്കളുണ്ട്. മാതാവ്: സഈദ. പിതാവ്: അഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: ജസീല, ജാസര്‍(ഖത്തര്‍), ജംഷീദ്(ദുബൈ). മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest News