മൂന്ന് വര്‍ഷത്തെ ഇടവേളയുടെ കാരണം പറഞ്ഞ് ഉണ്ണി മുകുന്ദന്‍

കൊച്ചി- പ്രേക്ഷകര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നത് പോലെയൊരു കഥാപാത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഇത്തരമൊരു കഥാപത്രമായിരിക്കും പുതിയ മേപ്പടിയാനിലേതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

മൂന്ന് വര്‍ഷത്തോളമായി അത്തരമൊരു സിനിമയ്ക്കായുള്ള കാത്തിരിപ്പ് ആയിരുന്നു. അതില്‍ വിജയിച്ചു എന്നാണ് താന്‍ വിശ്വസിക്കുന്നത്. ബാക്കി പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്.

മേപ്പടിയാന്റെ റിലീസിങ്ങ് തീയതി നാളെ  മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

ഈ ചിത്രം എന്റെ ആദ്യ നിര്‍മ്മാണ സംരംഭമായി എന്നതും ഇതിന്റെ മധുരം ഇരട്ടിയാകുന്നു. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന മേപ്പടിയാന്‍ എന്ന ഞങ്ങളുടെ കൊച്ചു കുടുംബ ചിത്രത്തിന്റെ റിലീസിംഗ് തീയതി നാളെ രാവിലെ 9 മണിക്ക് പ്രിയപ്പെട്ട ലാലേട്ടന്‍- ഭരത് മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്നു. ഇതിനോടൊപ്പം ഞാന്‍ പാടിയ മേപ്പടിയാന്‍ എന്ന ചിത്രത്തിലെ ഒരു അയ്യപ്പ ഭക്തി ഗാനവും നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു- ഉണ്ണി മകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News