യു.എ.ഇയിലും ഒമിക്രോണ്‍ വകഭേദം, വൈറസ് കണ്ടെത്തിയത് ആഫ്രിക്കന്‍ വനിതയില്‍

ദുബായ്- സൗദി അറേബ്യക്കു പിന്നാലെ യു.എ.ഇയിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ഒരു അറബ് രാജ്യം വഴി യു.എ.ഇയിലെത്തിയ ആഫ്രിക്കന്‍ വനിതക്കാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്.
സൗദി അറേബ്യയില്‍ ആഫ്രിക്കന്‍ രാജ്യത്തുനിന്ന് എത്തിയയ സൗദി പൗരനാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.

സൗദിയില്‍ വൈറസ് കണ്ടെത്തിയ യാത്രക്കാരനേയും സമ്പര്‍ക്കത്തിലായവരേയും ഐസൊലേറ്റ് ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
യു.എ.ഇയില്‍ വൈറസ് വകഭേദം കണ്ടെത്തിയ യാത്രക്കാരിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ യു.എ.ഇ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

 

 

Latest News